സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധിച്ചു
രാമനാട്ടുകര:
ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവത്കരിക്കാനുള്ള നടപടി ബി.ജെ.പി സർക്കാർ ഉപേക്ഷിക്കുക ,പണിമുടക്ക് നിരോധനം പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ രാമനാട്ടുകര നഗരത്തിൽ മൂന്ന് കേന്ദ്രങ്ങളിലായി പ്രതിഷേധ ധർണ്ണ നടത്തി .ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ രാജേന്ദ്രൻ പുൽപറമ്പിൽ, പോസ്റ്റാഫിസിനു സമീപം വൈ മാധവ പ്രസാദ്, വൈറ്റ് കോർണറിൽ മജീദ് വെന്മരത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിലായി
കെ.പുഷ്പ, സിദ്ധീഖ് വൈദ്യരങ്ങാടി ,എൻ.കെ ഉമ്മർ ബാവു ,ഉസ്മാൻ പാഞ്ചാള, എം.എം ഷഫീഖ് ,രാജേഷ് നെല്ലിക്കോട്ട് സംസാരിച്ചു
