ഉദയം ഹോമിലേക്ക് പുസ്തകങ്ങൾ കൈമാറി
ഉദയം ഹോമിലേക്ക് പുസ്തകങ്ങൾ കൈമാറി
കോഴിക്കോട്:
വീടില്ലാത്തവരെയും നിരാശ്രയരെയും പുനരധിവസിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഉദയം ഹോമിലേക്ക് ഫറൂഖ് കോളേജ് എൻ.എസ്.എസ്. പുസ്തകങ്ങൾ കൈമാറി. ജില്ലാ ഭരണകൂടം ഉദയം ഹോമിൽ ഒരുക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങളെത്തിക്കാനുള്ള ജില്ലാ കളക്ടറുടെ ആഹ്വാനം വളണ്ടിയർമാർ ഏറ്റെടുക്കുകയായിരുന്നു. ഉദയം ഹോമിന്റെ മെയിൻ കാംപസ് ആയ ചേവായൂർ ഉദയം ഹോമിലാണ് വിപുലമായ ലൈബ്രറി ഒരുങ്ങുന്നത്. നോവൽ, കഥ, കവിത, ജീവചരിത്രം തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ വിദ്യാർത്ഥികൾ സംഭാവന ചെയ്യുകയായിരുന്നു. വളണ്ടിയർ ക്യാപ്റ്റൻ മാരായ ആദിഷ് , മുഹമ്മദ് ഷഹിൻ ഷാ, നമ ദാനിയ, ലിയാന എന്നിവർ പുസ്തക ശേഖരണത്തിന് നേതൃത്വം നൽകി.
