ലോക് ഡൗൺ കാലത്തെ ബലി പെരുന്നാളിന് പുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെറിയ കൈത്താങ്ങ്.
ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന പെരുമണ്ണയിലെ ഓട്ടോ തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും മറ്റു മേഖലകളിൽ ഉള്ളവർക്കും പുണ്യം ചാരിറ്റബിൾ ട്രസ്റ്റ് പെരുമണ്ണ ബലിപെരുന്നാൾ ദിനത്തിലേക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റിന്റെ ഉപദേശക സമിതി അംഗങ്ങളിൽ നിന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ വിതരണം ചെയ്യാൻ വേണ്ടി കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഉപദേശക സമിതി അംഗങ്ങളായ ke ഇണ്ണി ഹാജി,ഷുക്കൂർ ke, സലിം പുഞ്ചിരി, അബ്ദുറഹ്മാൻ, സെക്രട്ടറി അൻസാർ പ്രസിഡണ്ട് ഷാഫി പെരുമണ്ണ ജോയിന്റ് സെക്രട്ടറി മൻസൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശാഹുൽ , സുബൈർ kp എന്നിവർ പങ്കെടുത്തു. പ്രദേശത്ത് മൂന്നു വർഷത്തോളമായി മരുന്നും ഭക്ഷണവുമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ പുണ്യം ചാരിറ്റബിൾ ട്രസ്റ്റ് പാവങ്ങളോട് ഒപ്പം നിൽക്കുന്നു
