രാഹുൽ ഗാന്ധി ഉൾപ്പടെ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തൽ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം നടത്തി
രാഹുൽ ഗാന്ധി ഉൾപ്പടെ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്താൻ കൂട്ടുനിന്ന മോദി സർക്കാറിനെതിരെ പ്രതിഷേധിച്ച് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കൊടിനാട്ടുമുക്കിൽ പ്രകടനം നടത്തി. ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വിനോദ് മേക്കോത്ത്, പെരുവയൽ ബ്ലോക്ക് ട്രഷറർ എ വീരേന്ദ്രൻ, കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സുജിത് കാഞ്ഞോളി, പി കണ്ണൻ, ജംഷി ചുങ്കം, രാഗേഷ് ഒളവണ്ണ, ധനേഷ് ബുദ്ധൻ, എ മനീഷ്, കെ ടി സുബീഷ്,കെ ജയേഷ് എന്നിവർ നേതൃത്വം നൽകി.
