പെരുന്നാൾ നമസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിനായി മാവൂർ പോലീസ് സ്റ്റേഷനിൽ പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തു.
മാവൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ. വിനോദൻ, മാവൂർ എസ്.ഐ എ.പി. അബ്ബാസ്' എന്നിവർ
മഹല്ല് ഭാരവാഹികളുമായി ചർച്ച നടത്തി.
പെരുന്നാൾ നമസ്കാരത്തിലും ബലി കർമത്തിലും കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായി പാലിക്കുമെന്ന് യോഗത്തിൽ മഹല്ല് ഭാരവാഹികൾ ഉറപ്പുനൽകി നൽകി.
കെ.എ ഖാദർ മാസ്റ്റർ, എ.കെ. മുഹമ്മദലി, എൻ.എം ഹുസൈൻ, ഒ.സി അബ്ദുറഹ്മാൻ ,ബഷീർ മാസ്റ്റർ,
തുടങ്ങിയവർ സംസാരിച്ചു,
