ബലിപെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകളുമായി മുജീബ് കായലം
പെരുവയൽ:
ബലിപെരുന്നാൾ ദിനത്തിൽ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി കൊണ്ട് മാതൃകയാവുകയാണ് കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ കായലത്തെ മുജീബ്.
കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള അറുന്നൂറോളം പേര്‍ക്കാണ് ഭക്ഷണങ്ങൾ വിതരണം ചെയ്തത്.
മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
പി. അബ്ദുള്‍ ലത്തീഫ്(കൈത്താങ്ങ് കൂട്ടായ്മ), നുഹൈമാന്‍ പാറച്ചോട്ടില്‍
(ചെയർമാൻ: കൈത്താങ്ങ് കൂട്ടായ്മ)
ആബിദ് തങ്ങള്‍ പുവ്വാട്ടുപറമ്പ്, ജാബിര്‍ കായലം, ഷമീം മാങ്ങാട്ട്, സിയാദ് കായലം, പി. മന്‍സൂര്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
