പെരുമ്പാമ്പിനെ പിടികൂടി
പെരുമണ്ണ :
കുറുങ്ങോട്ടുമ്മൽ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കോഴിക്കൂടിന്റെ അടിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
കണ്ണം കുളത്തിൽ ടി പി മുഹമ്മദിന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് ഇന്നലെ ( തിങ്കൾ ) രാവിലെ ഒമ്പത് മണിയോടെ പത്തടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടി കൂടിയത്.
വീട്ടിൽ വളർത്തുന്ന നാല് താറാവുകളിൽ ഒന്നിനെ കാണാത്തതിനെ തുടർന്ന് മുഹമ്മദിന്റെ ഭാര്യ അടുക്കള ഭാഗത്ത് തിരയുന്നതിനിടെയാണ് രണ്ട് കിലോയോളം തൂക്കം വരുന്ന വളർത്തു താറാവിനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരനായ വെള്ളായിക്കോട് ഇട്ട്യാലിക്കുന്ന് അബ്ദുൽ നാസർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി മാത്തോട്ടം വനശ്രീയിലെത്തിച്ചു.
