Peruvayal News

Peruvayal News

മോട്ടോർ തൊഴിലാളികൾക്ക് അടിയന്തിര ധനസഹായം നൽകണം:എസ്. ടി. യു.

മോട്ടോർ  തൊഴിലാളികൾക്ക് അടിയന്തിര ധനസഹായം നൽകണം:
എസ്. ടി. യു.

കോഴിക്കോട്:
രണ്ട് മാസക്കാലം ലോക്ക് ഡൗണിൽ കുരുങ്ങി തൊഴിലും കൂലിയുമില്ലാതെ പട്ടിണിയിലായ മോട്ടോർ തൊഴിലാളികൾക്ക് അടിയന്തിര ധനസഹായം മോട്ടോർക്ഷേമനിധി ബോർഡ്  നൽകണമെന്ന്  കോഴിക്കോട് ജില്ലാ മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യുണിയൻ STU ക്ഷേമ ബോർഡ് ഓഫീസിന് മുൻപിൽ തൊഴിലാളികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട്  നടത്തിയ ധർണ്ണാ സമരം ഉൽഘാടനം ചെയ്ത് കൊണ്ട് എസ്. ടി. യു. സംസ്ഥാന ജനറൽ സെക്രട്ടറി Uപോക്കർ സാഹിബ് ആവശ്യപ്പെട്ടു

ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക
ഓട്ടോ ടാക്സികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക
മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ കോവിഡ് ധനസഹായം നൽകുക
ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകുക
എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്


തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി തൊഴിലാളികളും ഉടമകളും നൽകിയ അംശാദായമായ അനേകം കോടികൾ ക്ഷേമനിധി ബോർഡിൽ കെട്ടിക്കിടക്കുന്ന അവസരത്തിലാണ് തൊഴിലാളികൾക്ക് മതിയായ ധനസഹായം നൽകാതെ ബോർഡ് മുഖം തിരിച്ച് നിൽക്കുന്നത്

പരിപാടിയിൽ
ജില്ലാ പ്രസിഡണ്ട് NKC ബഷീർ അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി UA ഗഫൂർ സ്വാഗതം പറഞ്ഞു
ട്രഷറർ ET P ഇബ്രാഹിം നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live