Peruvayal News

Peruvayal News

ഓൺലൈൻ പഠനത്തിന് പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണം: ഡോ.എം കെ മുനീർ

ഓൺലൈൻ പഠനത്തിന് പാവപ്പെട്ട  വിദ്യാർത്ഥികളെ സഹായിക്കാൻ സർക്കാർ  തയ്യാറാകണം: 
ഡോ.എം കെ മുനീർ


കോഴിക്കോട്: 
ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസ് അനുവദിച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഡോ.എം കെ മുനീർ എംഎൽഎ ആവശ്യപ്പെട്ടു. ഓൺലൈൻ പഠനം സാധ്യമാവാത്തവർക്ക് സൗകര്യം ഒരുക്കേണ്ട ബാധ്യത അധ്യാപകർക്കും പിടിഎ കമ്മറ്റികൾക്കും മാത്രമാണെന്ന തരത്തിലുള്ള സർക്കാർ നിലപാട് ഖേദകരമാണ്.  ഇത്തരം കുട്ടികൾക്ക് എല്ലാ സഹായവും നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും ബുദ്ധിമുട്ടനുഭവപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറായ കെ എസ് ടി യു പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പറഞ്ഞു. കെ എസ് ടി യു ഹിമായത്തിൽ ഇസ്ലാം ഹൈസ്കൂളിൽ ഒരുക്കിയ സ്മാർട്ട് ചാലഞ്ച് പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു ഡോ മുനീർ.

കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് അധ്യക്ഷത വഹിച്ചു.

 ഹിമായത്തുൽ ഇസ്ലാം എച്ച് എസ് എസ് പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ, ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ ഏറ്റുവാങ്ങി എന്നിവർ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി. പി.കെ. അഹമ്മദ്, സി.പി.കുഞ്ഞഹമ്മദ്, കൗൺസിലർ എസ് കെ അബൂബക്കർ , പിടിഎ പ്രസിഡണ്ട് ഷാജി  ക്രൈഫ് , കെ എസ് ടിയു റവന്യു  ജില്ലാ പ്രസിഡണ്ട് കെ എം എ നാസർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.പി.സാജിദ്, സിറ്റി സബ് ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. ഫൈസൽ,  എ.കെ.അഷ്റഫ്, വിദ്യാഭ്യാസ ജില്ലാ സെകട്ടറി മുഹമ്മദ് അസ്ലം കെ. സംസാരിച്ചു .
Don't Miss
© all rights reserved and made with by pkv24live