Peruvayal News

Peruvayal News

പാചകം ഒരു തൊഴിലായി അംഗീകരിക്കുക:



പാചകം ഒരു തൊഴിലായി അംഗീകരിക്കുക:
കെ എസ് സി ഡബ്യു.എഫ്
 

മാനന്തവാടി: 
കോവിഡ് മഹാമാരി കാലത്ത് ജോലിയില്ലാതെ ദുരിതമനുഭവിക്കുന്ന പാചക തൊഴിലാളികൾക്ക് എതിരെ മുഖം തിരിക്കുന്ന സർക്കാർ നിലപാട് വേദനാജനകം ഹോട്ടൽ & ബേക്കറി മേഖലയിലും കല്യാണവീടുകളിൽ പാചകം ചെയ്യുന്ന തൊഴിലാളികളും ഇന്ന് ദുരിതത്തിലേക്ക് ആണ് പോയിക്കൊണ്ടിരിക്കുന്നത് 
കുടിൽ വ്യവസായ മേഖലയും പട്ടിണിയിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത് മാറിമാറിവരുന്ന സർക്കാരുകൾ ഇന്നേവരെ പാചകം ഒരു തൊഴിലായി അംഗീകരിച്ചിട്ടില്ല രാഷ്ട്രീയപാർട്ടികളുടെ പരിപാടികളും ബീവറേജിന് മുന്നിലെ ആൾക്കൂട്ടവും മാനദണ്ഡങ്ങൾ ലംഘിക്കുവാൻ അനുവദിക്കുമ്പോൾ കല്യാണം പോലുള്ള പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാചക മേഖല തന്നെ തകരുന്ന അവസ്ഥയാണ് നിലവിലുള്ളത് ഇനിയൻങ്കിലും പാചകത്തൊഴിലാളികളോട് സർക്കാറിന്റ മൃദുസമീപനം മാറിയില്ലങ്കിൽ വൻ ദുരന്തമായിരിക്കും കാണേണ്ടി വരിക.
 സർക്കാർ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകൾക്ക് മെറേട്ടോറിയം അനുവധിക്കുക.
 50000 രുപ പലിശ രഹിത വായ്പ അനുവധിക്കണമെന്ന് എന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു മാനന്തവാടിയിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗം ഷംനാദ് നാലാംമൈലിന്റ  അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം സി വേണു ഉദ്ഘാടനം ചെയ്തു മുൻ സംസ്ഥാന പ്രസിഡണ്ട് എം എം കെ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി സലീം കാപ്പുചാൽ സ്വാഗതവും നാസർ വെള്ളിലാടി നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live