സുരക്ഷാ കണ്ണാടി സ്ഥാപിച്ചു
മലയമ്മ വെണ്ണക്കോട് വളവുകളിൽ അപകടങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി എസ്.വൈ.എസ് വെണ്ണക്കോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ചു. അപകടമേഖലയായ തടത്തുമ്മൽ, ചെരിയപൊയിൽ, കൊല്ലരുതൊടിക, തൊണ്ടിക്കര ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലായാണ് അര ലക്ഷത്തോളം രൂപ ചിലവഴിച്ച് കണ്ണാടികൾ സ്ഥാപിച്ചത്.
വീടുകളിൽ നിന്നും പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയും സ്പോൺസർമാരെ കണ്ടെത്തിയുമാണ് ഇതിന് വേണ്ട തുക സമാഹരിച്ചത്. വീതി കുറഞ്ഞ ഈ ഭാഗങ്ങളിൽ അടുത്തടുത്തായി വളവുകൾ ഉള്ളതിനാൽ അപകടങ്ങൾ പതിവായിരുന്നു.
പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എ.പി അൻവർ സഖാഫി, ഷറഫുദ്ധീൻ സഖാഫി, കെ അബ്ദുറഹിമാൻ ഹാജി, കെ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
