വളപ്പിൽ അബ്ദുറഹിമാൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.
മാവൂർ:
മാവൂർ മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ടും മാവൂർ ഐ.എൻ.ടി.യു.സി.
എക്സിക്യൂട്ടീവ് അംഗവും പൗരപ്രമുഖനുമായ വളപ്പിൽ അബ്ദുറഹിമാൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. മാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.എസ് രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നിധീഷ് നങ്ങാലത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം.അപ്പു കുഞ്ഞൻ, ഗിരീഷ് കമ്പളത്ത്, കെ.ഗോപാലകൃഷ്ണൻ, ടി.പി.ഉണ്ണികുട്ടി, കെ.സി. വാസന്തി, സി.ബാബുരാജ്, സജി മാവൂർ, തുടങ്ങിയവർ സംസാരിച്ചു.
