Peruvayal News

Peruvayal News

മാമ്പുഴ തീരത്തെ കയ്യേറ്റങ്ങൾ തടയണം:മാമ്പുഴ സംരക്ഷണ സമിതി

മാമ്പുഴ തീരത്തെ കയ്യേറ്റങ്ങൾ തടയണം:
മാമ്പുഴ സംരക്ഷണ സമിതി


മാമ്പുഴ തീരത്തെ കയ്യേറ്റങ്ങൾ തടയണം
മാമ്പുഴയുടെ സർവ്വെ ചെയ്ത തീരഭൂമിയിൽ പല ഭാഗത്തും കയ്യേറ്റം
നടക്കുന്നതായി പരാതി ഉയർന്നതിനാൽ അത് തടയാൻ അധികൃതർ
ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി കേന്ദ
കമ്മിറ്റി വാർഷിക യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന സർക്കാർ നേരത്തെ ആലോചിച്ച് പഠന റിപ്പോർട്ട് ആവ
ശ്യപ്പെട്ട മാമ്പുഴ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പദ്ധതി പുനരാരംഭിച്ച് മാമ്പുഴയെ
വീണ്ടെടുക്കാൻ പരിപാടി ആവിഷ്ക്കരിക്കണമെന്ന് യോഗം ടൂറിസം വകു
പ്പിനോടും ആവശ്യപ്പെട്ടു.
യോഗത്തിൽ ടി.കെ.എ. അസീസ് അദ്ധ്യക്ഷം വഹിച്ചു. കെ.പി.ആന
ന്ദൻ, മുജീബ് എടക്കണ്ടി, പി. പ്രേമരാജൻ, കെ.ഗണേശൻ, ലിജീഷ്
ബാബു എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി ടി.കെ.
എ. അസീസ് പ്രസിഡണ്ട്, പി.കോയ, അനിൽകുമാർ കൂടത്തുംപാറ,
മുജീബ് നാഗത്തുമ്പാടം (വൈസ് പ്രസിഡണ്ടുമാർ) ടി.നിസാർ (ജന.സെ
ക്രട്ടറി), കെ.പി.സന്തോഷ്, സി.രാജീവ്, സി.കെ.മുരളി (സെക്രട്ടറിമാർ),
റഹിമാൻ കുറ്റിക്കാട്ടൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't Miss
© all rights reserved and made with by pkv24live