ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.
കോഴിക്കോട്
മേപ്പയൂർ. ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ചെറുവണ്ണൂരിൽ നിന്ന് മേപ്പയൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിം ഓടിച്ചു വന്ന കെ എൽ 18 ബി 6217 പാഷൻ പ്ലസ് ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തി നശിച്ചത്. ചെറുവണ്ണൂരിൽ നിന്ന് ആയോൽപ്പടി എത്തിയപ്പോൾ ചൂട് അനുഭവപ്പെട്ടിരുന്നെന്നും ജനകീയ മുക്കിൽ എത്തിയപ്പോൾ ടാങ്കിൻ്റെ അടിയിൽ നിന്ന് തീ ഉയരുന്നത് കണ്ട ഇബ്രാഹിം ബൈക്കിൽ നിന്ന് ചാടിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് ഇബ്രാഹിം പറഞ്ഞു. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മോട്ടോർ ബെക്കിൻ്റെ തീ അണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു.
