എസ്.എസ്.എൽ.സി പാസായവർക്ക് തുടർപഠനം സുതാര്യമാക്കണമെന്ന് രാമനാട്ടുകര മുനിസിപൽ ഗ്ലോബൽ കെ .എം.സി.സി
രാമനാട്ടുകര:
സംസ്ഥാനത്തിന് മികച്ച വിദ്യാഭ്യാസ മുന്നേറ്റം കാഴ്ചവെച്ച പത്താം തരം പാസായ വിദ്യാർത്ഥികളുടെ തുടർപഠനം സുതാര്യമാക്കണമെന്ന് രാമനാട്ടുകര മുനിസിപൽ ഗ്ലോബൽ കെ .എം.സി.സി ജനറൽ ബോഡി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ പല ജില്ലകളിലും വിജയിച്ച കുട്ടികൾക്ക് തുടർ പഠനം നടത്തുന്നതിന് സീറ്റുകൾ ലഭ്യമല്ല.ചില ജില്ലകളിൽ ആവശ്യത്തിലധികം സീറ്റുകളുമുണ്ട്. വിജയിച്ച വിദ്യാർത്ഥികൾക്ക് സ്വന്തം പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ തന്നെ പ്ലസ് ടു തുടർപഠനം സാധ്യമാ ക്കാനുള്ള നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
തൃശൂർ, പാലക്കാട് ,മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ,വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയശതമാനത്തിന് അനുസൃതമായ സീറ്റുകൾ ഇല്ല.സംസ്ഥാനത്തെ ബാക്കി ജില്ലകളിൽ ആവശ്യത്തിലധികം സീറ്റുകളും ഉണ്ട്.മേൽ പറഞ്ഞ സീറ്റ് കുറവുള്ള ജില്ലകളിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ 58,668 വിദ്യാർത്ഥികളുടെ തുടർപഠനം കടുത്ത പ്രതിസന്ധിയിലാവും. പുതിയ തലമുറയുടെ ഭാവി സുനിശ്ചിതമാക്കാൻ വേണ്ടത്ര സീറ്റുകൾ അത്യാവശ്യമാണ്. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കി നീതി സർക്കാർ നീതി പാലിക്കണമെന്നും കെ.എം.സി. സി ആവശ്യപ്പെട്ടു.
പ്രഡിഡണ്ട് ഹനീഫ പാണ്ടികശാല അധ്യക്ഷനായ ഓൺലൈൻ ജനറൽ ബോഡി യോഗം ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിങ്ങ് പ്രസിഡണ്ട് അശ്റഫ് വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. സിദ്ധീഖ് പാണ്ടികശാല , പാച്ചീരി സൈതലവി,
അസീസ് കറുത്തേടത്ത് ,മാമുനിസാർ,
പാറോൽ മമ്മൈസ ഹാജി ,സിദ്ധീഖ് വൈദ്യരങ്ങാടി , അസീസ് പള്ളിക്കര , മനാഫ് കളരിക്കൽ സംസാരിച്ചു .
സിദ്ധിഖ് അത്തിക്കൽ (ചെയർമാൻ),
നൗഷാദ് പറമ്പൻ (പ്രസിഡണ്ട്) ,
ആബിദ് കോങ്ങയിൽ (ജനറൽ സെക്രട്ടറി) ,കെ.ടി ആബിദ് (ട്രഷറർ),
എം റിയാസ് (ഓർഗനൈസിംങ്ങ് സെക്രട്ടറി) ,മനാഫ് കളരിക്കൽ (ചീഫ് കോ-ഓഡിനേറ്റർ) ,സിദ്ധീഖ് വൈദ്യരങ്ങാടി (മീഡിയ കോ-ഓഡിനേറ്റർ) ,തഷ്‌രീഫ് മുസ്തഫ.പി (വെൽഫെയർ കോ-ഓഡിറേറ്റർ),
വൈസ് പ്രസിഡണ്ടുമാരായി സംജാദ് കുന്നത്തൂർ,വി.പി നൗഷാദ്,ഫിറോസ് കളത്തിങ്ങൽ, മഹ്‌റൂഫ് കുളത്തിൽ,
ലത്തീഫ് കൊളപ്പള്ളി, നിസാർ പാലക്കോട്ട് ജോയൻ്റ്സെക്രട്ടറിമാരായി എം.പി സജീൻ, സലീം തൊട്ടിയൻ, ഹാഷിർ കെ, സലാം കണ്ടിയിൽ,എ.പിറസാഖ്,
മുസ്‌തഫ കിഴില്ലത്ത് എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.ഉസ്മാൻ പാഞ്ചാള സ്വാഗതവും കെ.എം അശ്റഫ് നന്ദിയും പറഞ്ഞു.
