SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
മടവൂർ :
ഗ്രീൻ സിറ്റി യൂണിറ്റ് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂനിറ്റ് പ്രസിഡണ്ട് സഫീർ ഫസൽ എൻ പി അദ്ധ്യക്ഷം വഹിച്ച ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി ഉത്ഘാടനം ചെയ്തു.എൻ പി റഷീദ് മാസ്റ്റർ,എ.പി സിദ്ദീഖലി പ്രസംഗിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ അരീക്കൽ സ്വാഗതവും പഞ്ചായത്ത് പ്രവാസി ലീഗ് ജനറൽ സിക്രട്ടറി കെ.കെ.മുജീബ് നന്ദിയും പറഞ്ഞു.