ചെയർമാൻ ജില്ലാദുരന്തനിവാരണ അതോറിറ്റി & കോഴിക്കോട് ജില്ലാകളക്ടറുടെ
നടപടിക്രമം
വിഷയം : കൊറോണ വൈറസ് രോഗബാധ അക്ഷയ സെൻററുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
ഉത്തരവ് നമ്പർ DCKKD/4545/2020,F4 തിയ്യതി : 08/07/2021
കോവിഡ്-19 ന്റെ 2-ാം ഘട്ട രോഗവ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ
ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി വരികയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്ഷയൻറുകൾ പ്രവർക്കാതിരിക്കുന്നത് പൊതുജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഈ സാഹചര്യത്തിൽ കാറ്റഗറി C-യിൽപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ച് ഒരേസമയം 4 പേരിൽ കൂടുതൽ ആളുകൾ പ്രവേശിക്കുന്നില്ല എന്നുമുള്ള മാനദണ്ഡങ്ങളോടെ അടിയന്തിര സേവനങ്ങൾ നൽകുന്നതിന് വേണ്ടി 50 ജീവനക്കാരെവെച്ച് അക്ഷയ സെൻകൾ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണിവരെ തുറന്ന് പ്രവർ ത്തിക്കാവുന്നതാണ്
