കർഷകമോർച്ച പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കൃഷി ഓഫീസിനു മുന്നിൽ പ്രധിഷേധധർണ നടത്തി.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ കാർഷിക നയങ്ങൾക്കെതിരെ കർഷകമോർച്ച പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കൃഷി ഓഫീസിനു മുന്നിൽ പ്രധിഷേധധർണ നടത്തി.
ബിജെപി സംസ്ഥാന സമിതി അംഗം ടി. പി സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ബാബു അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി മോനിഷ് സ്വാഗതം പറഞ്ഞു. കർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ, ഷാജു കായലം, സത്യൻ എന്നിവർ പങ്കെടുത്തു