കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ
മുസ്‌ലിം യൂത്ത് ലീഗ്
നിൽപ്പ് സമരം നടത്തി
മാവൂർ :
ജുമുഅക്ക് അനുമതി നിഷേധം,വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ, ന്യൂനപക്ഷ കോച്ചിങ് സെന്റർ അടച്ചു പൂട്ടൽ, ഇന്ധന വില വർദ്ധനവ്, വാക്സിൻ വിതരണത്തിലെ അപാകത തുടങ്ങി കേന്ദ്ര കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി ആഹ്വനം ചെയ്ത നിൽപ് സമരം മാവൂർ കച്ചേരിക്കുന്നിൽ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് മുനീർ പി ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം പി കരീം, വാർഡ് ലീഗ് പ്രസിഡന്റ് പനങ്കുണ്ട അബ്ദുള്ള, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ്,സിയാദ് കെ പി, ഫാമിൽ ടി, ഇർഫാൻ അഷ്‌റഫ്, ലാമിഹ് ടി പി, അഷ്മിൽ പി പ്രസംഗിച്ചു