Peruvayal News

Peruvayal News

ഓൺ ലൈൻ വ്യാപാര സ്ഥാപനത്തിനെതിരെ വ്യാപാരികൾ ധർണ്ണ സമരം നടത്തി ഗോഡൗൺ അടപ്പിച്ചു.

ഓൺ ലൈൻ വ്യാപാര സ്ഥാപനത്തിനെതിരെ വ്യാപാരികൾ ധർണ്ണ സമരം നടത്തി ഗോഡൗൺ അടപ്പിച്ചു.

കൂടത്തായി:
 താമരശ്ശേരി പഞ്ചായത്തിലെ കൂടത്തായി പുഴയുടെ സമീപത്തുള്ള ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ ഗോഡൗണിന് മുമ്പിൽ താമരശ്ശേരി വ്യാപാരി യൂത്ത് വിംങ്ങ്  കമ്മറ്റിയും കൂടത്തായി യൂത്ത് വിംങ്ങ് കമ്മറ്റിയും ധർണ്ണ സമരം നടത്തി .ഗോഡൗൺ താമ രശ്ശേരി പോലീസ് വന്നു അടപ്പിച്ചു. അശാസ്ത്രീയമായ ടി.പി. ആറിൻ്റെ പേര് പറഞ്ഞ് വ്യാപാരികളുടെ കടകൾ അടപ്പിക്കുകയും കുത്തക കമ്പനികളുടെ വ്യാപാരങ്ങൾ തുറന്ന് പ്രവർത്തിക്കാർ അനുമതി കൊടുക്കുകയും ചെയ്യുന്ന കേരള സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും കണ്ടില്ലന്ന് നടിക്കുകയാണെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനമെന്നും ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സിക്രട്ടറി അമീർ മുഹമ്മദ് ഷാജി പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.കാതിരി ഹാജി, താമരശ്ശേരി യൂണിറ്റ് ജന: സിക്രട്ടറി റജി ജോസഫ്, എന്നിവർ സംസാരിച്ചു. പരിപാടിയിൽ മജീദ് ,ബോബൻ, സാലി, എ.കെ.നിസാർ, പി.കെ ഇബ്രാഹിം ,സംഷീർ, മനു കുര്യാക്കോസ്, മുഹമ്മദലി, ഷാഫി.എ.കെ, ഇ.സി ശറഫുദ്ധീൻ, എന്നിവർ പങ്കെടുത്തു .    ധർണ്ണ സമരത്തിന്  ജില്ലാ യൂത്ത് വിംങ്ങ് ട്രഷറർ മുർത്താസ് താമരശ്ശേരി, ജില്ലാ സിക്രട്ടറി ഷംസു എളേറ്റിൽ,കൊടുവള്ളി  മണ്ഡലം യൂത്ത് വിംങ്ങ് ട്രഷറർ സത്താർ പുറായിൽ, താമരശ്ശേരി യൂണിറ്റ് യൂത്ത് വിംങ്ങ് പ്രസിഡണ്ട് ഷമീർ ,കൂടത്തായി യൂത്ത് വിങ്ങ് ട്രഷറർ പ്രതീഷ് പി.പി. എന്നിവർ നേതൃത്വം നൽകി,
Don't Miss
© all rights reserved and made with by pkv24live