പെരുവയൽ പഞ്ചായത്ത് സമസ്ത എകോപന സമിതി പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമസ്ത പ്രതിഷേധ സംഗമം നടത്തി.
വെള്ളിയാഴ്ച ജുമുഅക്കും ബലി പെരുന്നാൾ നിസ്ക്കാരത്തിനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് പെരുവയൽ പഞ്ചായത്ത് സമസ്ത എകോപന സമിതി പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമസ്ത പ്രതിഷേധ സംഗമം നടത്തി.
എസ്.വൈസ്.എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.അബ്ദുൽ റഹീം സ്വാഗതം പറഞ്ഞു, എസ്.എം.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ.കെ. യൂസുഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു, സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഉസ്താദ് ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുൽ മുഅല്ലിമീൻ പി.ബാവ ഹാജി, എസ്.എം.എഫ് കെ. മരക്കാർ ഹാജി, എസ്.വൈസ്.എസ് മുളയത്ത് മുഹമ്മദ് ഹാജി, എസ്.കെ എസ്.എസ്.എഫ് നൗഫൽ ഫൈസി കുറ്റിക്കാട്ടൂർ സംസാരിച്ചു. റഫീഖ് മാസ്റ്റർ പെരിങ്ങൊളം നന്ദി പറഞ്ഞു.
മേൽ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള നിവേദനം ഉസ്താദ് ഒളവണ്ണ അബൂബക്കർ ദാരിമി പഞ്ചായത്ത് പ്രസിഡണ്ടിന് വേണ്ടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷറഫുദ്ദീൻ നൽകി.