Peruvayal News

Peruvayal News

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ.

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ.

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ.

പുതിയതായി സർവീസിൽ കയറിയവർക്കു NPS ൽ ചേരുന്നതിനുള്ള  നടപടിക്രമങ്ങൾ ഇവയാണ്. എസ്റ്റാബ്ലിഷ്‌മെന്റ് കൈകാര്യം ചെയ്യുന്നവർകൂടി ശ്രദ്ധിച്ചാൽ രജിസ്‌ട്രേഷനു വരുന്നവരുടെ സമയനഷ്ടവും ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സാധിക്കും. സ്ഥാപനത്തിനു DDO Registration നമ്പർ ഉണ്ടായിരിക്കണം (SPARK->Administration->Code Master->Office എന്ന ഓപ്ഷനിൽ SGV…..എന്നു തുടങ്ങുന്ന നമ്പർ). സ്ഥാപനം ബില്ലു മാറുന്ന ട്രഷറിയുടെ ജില്ലാ ട്രഷറിയിലാണ് അപേക്ഷ കൊടുക്കേണ്ടത്. ബുധനാഴ്ചകളിലാണ് രെജിട്രേഷൻ നടക്കുന്നത്. സ്ഥിര നിയമനം കിട്ടിയ ജീവനക്കാർക്കേ രെജിട്രേഷൻ ഉള്ളു താത്കാലിക (Part time) ജീവനക്കാർക്കില്ല. ആദ്യമായി വേണ്ടത് PEN (Permanent Employee Number) ആണ്. സർവീസിൽ കയറുന്നവരുടെ വിവരങ്ങൾ SPARK (Service and Payroll Administrative Repository) ൽ അപ്ഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന 6 അക്ക  നമ്പർ ആണ് ഇത്. PEN ലഭ്യമാക്കേണ്ടത് ഓരോ സ്ഥാപനത്തിലെയും എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിൻറെ ചുമതലയാണ്. SPARK ൽ അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഓരോ വിവരവും ഉദ്യോഗസ്ഥാൻറെ SSLC ബുക്കുമായി (തത്തുല്യ സർട്ടിഫിക്കറ്ററുമായി) പൊരുത്തപ്പെട്ടിരിക്കണം. അടിസ്ഥാന ശമ്പളം , നോമിനേഷൻ മുതലായവയും SPARK ൽ അപ്‌ഡേറ്റ് ചെയ്യിക്കേണ്ടതാണ്. നോമിനേഷൻറെ കാര്യം പറയുമ്പോൾ SPARK->Service Matters-> Personal Details എന്ന മെനു മാത്രമല്ല NPS ൽ ചേരുന്നവർക്ക് SPARK->Service Matters -> New Pension Scheme -> NPS Nominee Details എന്ന മെനുവും നിർബന്ധമായും ചേർക്കേണം. കഴിവതും ഒരു നോമിനിയെ മാത്രം രെജിസ്ട്രേഷനായി കൊടുക്കുക. കൂടുതൽ നോമിനിയെ ചേർത്താൽ അഡീഷണൽ നോമിനേഷൻ ഫോം (Annexure III) കൂടി രെജിസ്ട്രേഷന്റെ സമയത്ത് കൊടുക്കണം. നോമിനി മൈനർ ആണെങ്കിൽ മാത്രം ജനനത്തീയതി കൊടുക്കുക. Conditions Rendering Nomination Invalid ഭാഗത്ത്  "FRESH NOMINATION FILED" എന്നും കൊടുക്കുക. (മുൻപ് SPARK ലെ വിവരങ്ങൾ ട്രഷറികളിൽ തിരുത്തൽ വരുത്താൻ സാധിക്കുമായിരുന്നു. ഇപ്പോൾ ഈ സൗകര്യം ബാധ്യപ്പെട്ട ഓഫിസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിനെ ലഭ്യമുള്ളൂ). അടുത്തതതായി വേണ്ടത് PAN (Issued by Income Tax Department) ൻറെ പകർപ്പാണ്. PAN കാർഡ് ലഭ്യമല്ലെങ്കിൽ NSDL സൈറ്റിൽ നിന്നും ലഭിക്കുന്ന e-PAN ൻറെ പകർപ്പായാലും മതി. ഒരു Scheduled Bank ന്റെ അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് അല്ലെങ്കിൽ കാന്സല് ചെയ്ത ചെക്ക് സമർപ്പിക്കേണ്ടതാണ് .(SBT യുടെ പാസ് ബുക്ക് കൊടുക്കുമ്പോൾ അതിൽ പുതുക്കിയ IFSC Code ഉള്ള സീൽ പതിപ്പിച്ചുണ്ടെന്ന് ഉറപ്പു വരത്തണം). അപ്പോയ്മെന്റ് ഓർഡർ. SSLC ബുക്ക് ( തത്തുല്യം ), ADHAAR, 2ഫോട്ടോ (അപേക്ഷയിൽ പറഞ്ഞ അളവിലുള്ള 3.5x2.5). എന്നിവയാണ് അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടത്. ജില്ലാ ട്രഷറികളിൽ നിന്നും അയക്കുന്ന അപേക്ഷകൾ പരിശോധിച്ച് NSDL ആണ് NPS കാർക്ക് PRAN (Permanent Retirement Account Number) അനുവദിക്കുന്നത്. ഒരോ ഘട്ടത്തിലും subscriber ടെ മൊബൈലിൽ മെസ്സേജ് ലഭിക്കും. PRAN Kit delivered എന്ന മെസ്സേജ് ലഭിച്ചതിനു ശേഷം ശംബളം മാറുന്ന ട്രഷറിയിൽ ബന്ധപ്പെട്ടാൽ PRAN Kit ലഭിക്കും. മുൻപ് സെൻട്രൽ ഗവൺമെന്റ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ NPS ൽ ഉള്ളവർ സംസ്ഥാന സർവ്വീസിലേക്കു വരുമ്പോൾ പുതിയ റെജിഷ്ട്രേഷൻ എടുക്കേണ്ടതില്ല PRAN സംസ്ഥാന ഗവൺമെന്റിേലക്കു SHIFT ചെയ്യാനുള്ള അപേക്ഷ കൊടുത്താൽ മതിയാകും
Don't Miss
© all rights reserved and made with by pkv24live