Peruvayal News

Peruvayal News

കുന്ദമംഗലം പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച നാലു റോഡുകള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു


കുന്ദമംഗലം പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച നാലു റോഡുകള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 4 റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ചെറോത്ത് പുളിക്കല്‍ റോഡ്, മൂത്തോനത്ത്താഴം പാലോറക്കുന്ന് റോഡ്, കൊല്ലത്താടി പാറക്കോത്ത് അരീക്കല്‍ റോഡ്, കരിമ്പ പൂലോട് റോഡ് എന്നിവയാണ് എം.എല്‍.എ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 

ചെറോത്ത് പുളിക്കല്‍ റോഡ് 10 ലക്ഷം, മൂത്തോനത്ത്താഴം പാലോറക്കുന്ന് റോഡ് 10 ലക്ഷം, കരിമ്പ പൂലോട് റോഡ് 10 ലക്ഷം, കൊല്ലത്താടി പാറക്കോത്ത് അരീക്കല്‍ റോഡ് 17.3 ലക്ഷം എന്നിങ്ങനെയായിരുന്നു തുക അനുവദിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം പഞ്ചായത്തില്‍ 1.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, 
വൈസ് പ്രസിഡന്‍റ് വി അനില്‍ കുമാര്‍, മെമ്പര്‍മാരായ ഷൈജ വളപ്പില്‍, യു.സി ബുഷ്റ, വിനോദ് പടനിലം, കെ ഹിദേശ്കുമാർ, കെ ഷിജു, പി സോമൻ, പി അശ്റഫ് ഹാജി, പി മുരളീധരൻ, എരഞ്ഞോളി ഹംസ, വി രാധാകൃഷ്ണൻ, എം ചന്ദ്രശേഖരൻ തുടങ്ങിയവര്‍ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live