വ്യാപാര മേഖലയിലെ അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക: യൂത്ത്ലീഗ്
പെരുമണ്ണ:
വ്യാപാര മേഖലയെ തകർകുന്ന അശാസ്ത്രീയമായ നിയന്ത്രണ ങ്ങൾ എടുത്തു മാറ്റുക . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറുകിട വ്യാപാര സ്ഥാപനങ്ങളെ തുറക്കാൻ അനുവദിക്കുക എന്നീ ആവി ശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി പെരുമണ്ണയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല യൂത്ത്‌ലീഗ് സെക്രട്ടറി.ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു എൻ. ടി അബ്ദുള്ള നിസാർ അധ്യക്ഷത വഹിച്ചു ,പെരുമണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി വി.പി. കബീർ, വ്യാപാര വ്യവസായി ഏകൊപന സമിതി മണ്ഡലം സെക്രട്ടറി സലീം പുത്തൂർമഠം ,അഷ്റഫ്.കെ, സലാം പെരുമണ്ണ, എൻ.കെ.ഫായിസ് വെള്ളായിക്കോട് തുടങ്ങിയവർ പങ്കെടുത്തു
റിയാസ് പുത്തൂർമഠം സ്വാഗതവും മുനീർ പുത്തൂർമഠം നന്ദിയും പറഞ്ഞു