Peruvayal News

Peruvayal News

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം: സർക്കാർ ഒളിച്ചോട്ടം അവസാനിക്കണം - കെ എസ് ടി യു



വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം: സർക്കാർ ഒളിച്ചോട്ടം അവസാനിക്കണം - കെ എസ് ടി യു

കോഴിക്കോട്: ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച് ഒന്നര മാസമായിട്ടും നിരവധി വിദ്യാർത്ഥികൾ ഇന്നും പരിധിക്ക് പുറത്താണ്. ഓൺലൈൻ പഠന സൗകര്യം ഒരുക്കേണ്ട ബാധ്യത അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടേയും മാത്രം ബാധ്യതയാണെന്ന മട്ടിലാണ് സർക്കാർ നിലപാട്. കണക്കെടുപ്പ് മാത്രമല്ല സർക്കാറിന്റെ ഉത്തരവാദിത്വമെന്നും ഓൺലൈൻ പഠനം സാധ്യമാവാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സംവിധാനം ഒരുക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ഇതിൽ നിന്നുള്ള ഒളിച്ചോട്ടം ഒളിച്ചോട്ടം അവസാനിപ്പിക്കണമെന്നും കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് ആവശ്യപ്പെട്ടു.കെ എസ് ടി യു സിറ്റി ഉപജില്ലാ ഓഫീസിനു മുന്നിൽ നടത്തിയ നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യം ഒരുക്കുക, അധ്യാപകരുടെ നിയമനാംഗീകാരവും ശമ്പളവും നൽകുക, പൊതു പരീക്ഷക്കുള്ള ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുക, പ്രൈമറി ഹെഡ്മാസ്റ്റൻമാരുടെ ഒഴിവുകൾ നികത്തുക, ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് കോവിഡ് ചുമതലയിലുള്ള അധ്യാപകരെ പൂർണ്ണമായും വിടുതൽ ചെയ്യുക, അധ്യാപകരുടെ നോഷണൽ സർവീസ് ഒഴിവാക്കി പൂർണ്ണ ശമ്പളത്തോടു കൂടി സർവ്വീസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി യു ആരംഭിച്ച രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായാണ് നിൽപ്പു സമരം സംഘടിപ്പിച്ചത്. ഉപജില്ലാ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എം എ നാസർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് കെ പി സാജിദ്, ഉപജില്ലാ ജനറൽ സെക്രട്ടറി ടി കെ ഫൈസൽ, ജില്ലാ സെക്രട്ടറി കെ മുഹമ്മദ് അസ്ലം, എം കെ സുബൈർ, എസ് വി ശീർഷാദ് പ്രസംഗിച്ചു.


 എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നമെന്നാവശ്യപ്പെട്ട് കെ എസ് ടി യു കോഴിക്കോട് സിറ്റി വിദ്യാഭ്യാസ ഉപജില്ലാ കാര്യാലയത്തിന് മുന്നിൽ നടന്ന നിൽപ്പു സമരം സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് ഉൽഘാടനം ചെയ്യുന്നു
Don't Miss
© all rights reserved and made with by pkv24live