അൻസില പർവ്വീനെ കോടമ്പുഴ എം.എസ്.എഫ്
അനുമോദിച്ചു
രാമനാട്ടുകര:
നോർത്താംപ്ടൻ യൂനിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ സ്കോളർഷിപ്പോടെ എം ബി.എ അഡ്മിഷൻ കരസ്ഥമാക്കിയ ഫാറൂഖ് കോളേജ് മലയാളം വിഭാഗം വിദ്യാർത്ഥിനി കോടമ്പുഴ പള്ളി മേത്തൽ വി.ടി അൻസില പർവിന് കോടമ്പുഴ എം.എസ്.എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം രാമനാട്ടുകര മുനിസിപൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സഫ റഫീഖ് നൽകി അനുമോദിച്ചു.
ചടങ്ങിൽ കൗൺസിലർമാരായ പി.ടി നദീറ, ആയിഷ ജസ്‌ന, മുനിസിപൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.കെ മുഹമ്മദലി കല്ലട, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഹംസക്കോയ, കെ.എം .എ ലത്തീഫ്, കള്ളിയിൽ റഫീഖ്, എം.എൻ റഫീഖ് വസീം കാവിൽകണ്ടി, തുടങ്ങിയവർ സംബന്ധിച്ചു.