വാക്സിന്‍ വിതരണം രാഷ്ട്രീയവത്കരിച്ച ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്‍റെ ജനദ്രോഹ നടപടിക്കെതിരെ യു ഡി എഫ് ഒളവണ്ണ മേഖല കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി വാക്സിൻ ലഭിക്കുന്നതിന് മുമ്പ് ടെസ്റ്റ് നിർബന്ധമാക്കിയ പഞ്ചായത്തിൻ്റെ നടപടിയെ യോഗം അപലപിച്ചു. വാക്സിൻ മുന്നണന ക്രമം ലംഘിച്ച് നടത്തുന്ന വാക്സിൻ വിതരണത്തെ തുടർന്ന് സാധാരണക്കാർക്ക് പാർട്ടി ഓഫീസുകളിൽ കയറിയിറങ്ങേണ്ട ഗതികേടാണ്. ആർ ആർ ടികളിൽ ഡി വൈ എഫ് ഐക്കാരെ കുത്തിനിറച്ച് പാർട്ടി വളർത്താനാണ് പഞ്ചായത്ത് ഭരണം വിനിയോഗിക്കുന്നത്.
ഡി സി സി ജന.സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല യു ഡി എഫ് ചെയർമാൻ വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി ജന.സെക്രട്ടറി കെ ടി ജയലക്ഷ്മി, പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി, മേഖല യുഡിഎഫ് കൺവീനർ എം പി എം ബഷീർ, ടി പി ഹസ്സൻ, ടി പി എം സാദിഖ്, എൻ എ അസീസ് എന്നിവർ സംസാരിച്ചു.
പി കണ്ണൻ, സന്തോഷ് പിലാശ്ശേരി, കെ ടി ജംഷീർ, പ്രസാദ് ചെറയക്കാട്ട്, മണാൽ വാസുദേവൻ, രാഗേഷ് ഒളവണ്ണ, പൂക്കാട്ട് ഫൈസൽ, സി വിജയൻ, അർസൽ നാണിയാട്ട്, കെ എം കൃഷ്ണൻകുട്ടി, ആലിക്കോയ,എ മനീഷ്, ആഷിഖ് നാഗത്തുംപാടം എന്നിവർ നേതൃത്വം നൽകി.
