ഡീസൽ- പെട്രോൾ വില വർദ്ധനവിനെതിരെ മാവൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒപ്പു ശേഖരണം
കുതിച്ചുയരുന്ന ഇന്ധന വില വർദ്ധനവിനെതിരെ കെ പി സി സി യുടെ ആഹ്വാന പ്രകാരം ജനകീയ ഒപ്പുശേഖരണം നടത്തി. മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാവൂരിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു മുൻപിലാണ് ഇന്ന് (ബുധൻ) വൈകീട്ട് ഒപ്പുശേഖരണം നടത്തി പ്രതിഷേധിച്ചത്.
പി.എഫ്.പി.എ സംസ്ഥാന പ്രസി ടി.പി ഉണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വളപ്പിൽ റസാഖ്, സി പി കൃഷ്ണൻ ,നിധീഷ് നങ്ങാലത്ത് , ഗിരീഷ് കമ്പളത്ത്, ഹരിനാരായണൻ, സജി കെ മാവൂർ എന്നിവർ പങ്കെടുത്തു
