പ്രവാസി പുനരധിവാസത്തിനു കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ക്രിയാത്മക നടപടികൾ സ്വീകരിക്കുക: വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി
നോർക്ക ഓഫീസ് ധർണ്ണ നടത്തി
കോഴിക്കോട് :
പ്രവാസി പുനരധിവാസത്തിനു കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ഫോറം ഈ മാസം പതിമൂന്നിനു സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള നോർക്ക ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിതരണം ത്വരിതഗതിയിലാക്കണമെന്നും, രണ്ടാം ഡോസ് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് യൂസുഫ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു.
ഖത്തർ കൾച്ചറൽ ഫോറം പ്രതിനിധി കെ. ടി. ശരീഫ്, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ കോഴിക്കോട്, ഫ്രറ്റേണിറ്റി ജില്ലാ സമിതി അംഗം ഉമർ മുഖ്‌ത്താർ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ. സലാഹുദ്ധീൻ സ്വാഗതവും, ട്രഷറർ വി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
