മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു.
ചെറൂപ്പ ഹെൽത്ത് സെൻ്ററിൽ 24 മണിക്കൂർ പ്രവർത്തിച്ച് വന്നിരുന്ന ഒ.പി ഉച്ചക്ക് ശേഷം നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.
