വെങ്ങളം - രാമനാട്ടുകര ദേശീയ പാത വികസനം
പന്തീരാങ്കാവിൽ റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റിത്തുടങ്ങി
പന്തീരാങ്കാവ് :
കോഴിക്കോട് - രാമനാട്ടുകര ദേശീയ പാത ബൈപ്പാസിലെ തണൽ മരങ്ങൾ മുറിച്ചു മാറ്റിത്തുടങ്ങി.
വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള ബൈപ്പാസ് ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡിന്റെ ഇരു വശവുമുള്ള തണൽ മരങ്ങൾ പന്തീരാങ്കാവ് കൊടൽ നടക്കാവിൽ നിന്നും മുറിച്ചു മാറ്റാൻ തുടങ്ങിയത്.
ചെറുതും വലുതുമായി രണ്ടായിരത്തിന് മുകളിൽ തണൽ മരങ്ങളാണ് റോഡിന്റെ ഇരു ഭാഗങ്ങളിൽ നിന്നുമായി മുറിച്ചു മാറ്റേണ്ടി വരിക .
മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം വെച്ച് പിടിപ്പിക്കാനായി 1.6 കൊടി രൂപയാണ് സാമൂഹ്യ വന വൽക്കരണ വിഭാഗത്തിന് ദേശീയ പാത വിഭാഗം കൈമാറിയത്.
പന്തീരാങ്കാവ് മുതൽ അഴിഞ്ഞിലം വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ചു മാറ്റാനുള്ളത്.
ഓഗസ്റ്റ് 26 മുതൽ ദേശീയ പാത 66 ന്റെ നിർമാണം തുടങ്ങുമെന്നാണ് സൂചന.
28.4 കിലോ മീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ വികസന പ്രവർത്തി നടക്കുന്നത്.
തണൽ മരങ്ങൾക്കിടയിലൂടെ വൈദ്യുതി കമ്പികൾ കടന്നു പോകുന്നതിനാൽ വൈദ്യതി തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടതായും വരുന്നുണ്ട്.
