ഓണ്‍ലൈന്‍ പഠനത്തിന്
വെൽഫെയർ പാർട്ടി വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോൺ വിതരണം ചെയ്തു
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന വെള്ളിപറമ്പ് പ്രദേശത്തെ വിദ്യാർഥികൾക്ക് വെൽഫെയർ പാർട്ടി വെള്ളിപറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സൗജന്യ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉൽഘാടനം വെൽഫയർ പാർടി യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ:പി.എൻ.ഇമ്പിച്ചിക്കോയ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി നിർവ്വഹിച്ചു. ബക്കർ വെളളിപറമ്പ് അദ്ധ്യക്ഷത വഹിച്ചു. വെള്ളിപറമ്പ് GLP സ്കൂളിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപകൻ ശ്രീ അജയൻ മാസ്റ്റർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് വെളളിപറമ്പ് എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക ബിന്ദു ടീച്ചർ നന്ദി പ്രകാശനവും നിർവ്വഹിച്ചു.
