പാലിയേറ്റീവ് കെയർ യൂണിറ്റിലെ കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക് പച്ചക്കറി
കിറ്റുകൾ വിതരണം ചെയ്തു.
മാവൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിലെ കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക് പച്ചക്കറി
കിറ്റുകൾ വിതരണം ചെയ്തു. ഉദാരമനസ്കരിൽ നിന്ന് സമാഹരിച്ച കിറ്റുകളാണ് ആണ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് നെഴ്സ് ശമീറ ഏറ്റുവാങ്ങി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രഞ്ജിത്ത്, ബ്ബോക്ക് പഞ്ചായത്തംഗം മൈമൂന, ഹിഫ് സുറഹ്മാൻ ,സി.കെ അൻവർ, കെ.സജി എന്നിവർ പങ്കെടുത്തു.
മിദ്ലാജ് കെട്ടിൽ, ശാക്കിർ തെനപ്പറമ്പിൽ, ടി.പി ആലി, മുജീബ് പാറമ്മൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.