കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ വിതരണം ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ പി.ടിഎ റഹീം എം.എൽ.എ നിർവഹിച്ചു
കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ വിതരണം ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ പി.ടിഎ റഹീം എം.എൽ.എ നിർവഹിച്ചു
പെരുമണ്ണ :
ക്ഷീരവികസന വകുപ്പും കുന്നമംഗലം ക്ഷീര വികസന യൂണിറ്റും സംയുക്തമായി നടപ്പിലാക്കുന്ന കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ പി ടി എ റഹീം എം.എൽ.എ നിർവഹിച്ചു. പെരുമണ്ണ ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി മുഖ്യാതിഥിയായി.
പരിപാടി പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാജീവ് പെരുമൺപുറ , അജിത കെ , പെരുമണ്ണ പഞ്ചായത്ത് മെമ്പർ റംല , പി എം റുമൈസ(ഡി എഫ് ഐ , ക്ഷീരവികസന യൂണിറ്റ് കുന്നമംഗലം) , എന്നിവർ സംസാരിച്ചു.പരിപാടിയിൽ കുന്നമംഗലം ബ്ലോക്ക് ഷീര വികസന ഓഫീസർ സനിൽകുമാർ പി നന്ദി പറഞ്ഞു.