Peruvayal News

Peruvayal News

താലിബാനിസത്തെ എതിര്‍ക്കേണ്ടത് വിശ്വാസികളുടെ ബാധ്യത : കെ എം എ റഷീദ്

താലിബാനിസത്തെ എതിര്‍ക്കേണ്ടത് വിശ്വാസികളുടെ ബാധ്യത : 
കെ എം എ റഷീദ്


താലിബാനിസത്തെ എതിര്‍ക്കേണ്ടത് വിശ്വാസികളുടെ ബാധ്യത : 
കെ എം എ റഷീദ്

കുന്ദമംഗലം:
താലിബാനിസത്തെ എതിര്‍ക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ കെ എം എ റഷീദ് പറഞ്ഞു. താലിബാനിസം തകരട്ടെ, അഫ്ഗാന്‍ ജനതക്കൊപ്പം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പെരിങ്ങൊളത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തീവ്രവാദവും ഭീകരവാദവും ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അദ്ധേഹം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. കെ ജാഫര്‍ സാദിക്ക്, ഐ സല്‍മാന്‍, നൗഷാദ് സി, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, ഹല്ലാദ് എന്‍ പി, സി വി ഉസ്മാന്‍, യാസര്‍ അറഫാത്ത്, കെ കെ ഷമീല്‍, മജീദ് എം പി, ടി ആര്‍ വി ഹാരിസ്, റഷീദ്, സഹദ്, എന്നിവര്‍ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live