പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു
പെരുമണ്ണ പഞ്ചായത്ത് കൃഷിഭവന്റെ ചിങ്ങം ഒന്ന് കർഷക ദിന ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്ഗ സി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ശ്യാംദാസ് എ സ്വഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പ്രേമദാസൻ കെ , ദീപ കമ്പുറത് ,എം എ പ്രതീഷ് , വാർഡ് മെമ്പർമാരായ വി പി കബീർ ,രാജൻ നെടുംപറമ്പിൽ , കാർഷിക വികസന അംഗങ്ങളായ ശ്രീനിവാസൻ കരിയാട്ട്, സലിം കെ കെ , പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഫസൽ എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് അരുൺ കെ പി നന്ദി പറഞ്ഞു