സമൂഹത്തിനു മാതൃകയായി 18 കാരൻ
സമൂഹത്തിനു മാതൃകയായി 18 കാരൻ
പ്ലസ് ടു പഠനം പൂർത്തിയാക്കി പൊതുജന സേവന സന്നദ്ധനായി കൈതവളപ്പിൽ അമൽ എന്ന ചെറുപ്പക്കാരൻ ഒളവണ്ണദുരന്ത നിവാരണ സേനയുടെ കീഴിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളിയായി നിലകൊള്ളുന്നു. കോവിഡ് രോഗികൾക്ക് സാന്ദ്വനമായും രോഗ മുക്തരായ കുടുംബങ്ങളുടെ വീടുകൾ ആണു നശീകരണം നടത്തുന്നതിനും പ്രകൃതി ദുരന്തങ്ങളിൽ സഹായ ഹസ്തവുമായി ഒളവണ്ണ ദുരന്ത നിവാരണ സേനക്ക് കൈത്താങ്ങായി പ്രവർത്തിച്ചു വരുന്നു കൈതവളപ്പിൽ പരേതനായ സുരേന്ദ്രന്റെ മക്കളിൽ മൂത്ത മകനാണ്. അമ്മയുടെ ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു പോരുന്നത്.ഈ പരാധീനതകൾ ഒക്കെ ഉണ്ടായിട്ടും പൊതു രംഗത്ത് സഹായ ഹസ്തവുമായി ഈ യുവാവ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്