യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി പിച്ച തെണ്ടൽ സമരം നടത്തി.
പിച്ചതെണ്ടൽ സമരം നടത്തി.
മാവൂർ:
അനാവശ്യ പിഴ ഈടാ ക്കുന്ന പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി പിച്ച തെണ്ടൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് മാവൂർ പോലീസ് സ്റ്റേഷനു മുൻപിൽ യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാഗേഷ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി അധ്യക്ഷത വഹിച്ചു.
ജിജിത്ത് പൈങ്ങോട്ടുപുറം ,എം രാഗേഷ്, സജി മാവൂർ, ഫഹദ് പാഴൂർ, നിധീഷ് നങ്ങാലത്ത്, ഒ.പി സമദ്, പി വിശാഖ്, പി.ടി. അസീസ്, ചരോഷ് കുന്ദമംഗലം എന്നിവർ സംസാരിച്ചു.