ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
വള്ളിക്കുന്ന് :
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. വാർഡ് മെമ്പർ തട്ടാരിൽ രമ്യ ഉദ്ഘാടനം ചെയ്തു. വി പി ഷംനാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ വാർഡ് മെമ്പർ വിപി ബാലകൃഷ്ണൻ, വിപി ദേവദാസ്, ശറഫുദ്ധീൻ വിപി, ഫസൽ പി, മുഹമ്മദ് അഷ്‌റഫ്, അമീൻ എന്നിവർ സംബന്ധിച്ചു.