പെരുമണ്ണ ജാമിഅ ബദ് രിയ്യയിൽ ഫാളില അഡ്മിഷൻ ആരംഭിച്ചു
പെരുമണ്ണ ജാമിഅ ബദ് രിയ്യയിൽ ഫാളില അഡ്മിഷൻ ആരംഭിച്ചു
പെരുമണ്ണ :
ജാമിഅ ബദ് രിയ്യ ഇസ് ലാമിയ്യയിൽ ഈ അധ്യയന വർഷം മുതൽ സമസ്തയുടെ ഫാളില കോഴ്സ് ആരംഭിക്കുന്നു എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർഥിനികൾക്ക് + 1, +2 പഠനത്തോടൊപ്പം സമസ്തയുടെ മത ബിരുദവും നൽകുന്നതാണ് സിലബസ്സ് . കോഴ്സിലേക്കുള്ള അഡ്മിഷൻ ഉദ്ഘാടനം ജാമിഅബദ് രിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സയ്യിദത്ത് ഫാത്തിമത്ത് റഊഫ ബീവിക്കു വേണ്ടി പിതാവ് കോളശ്ശേരി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അഡ്മിഷൻ ഫോം ഏറ്റുവാങ്ങി. പാണക്കാട് നടന്ന ചടങ്ങിൽ ജാമിഅ ബദ് രിയ്യാ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. പി.വി അബ്ദുറഹിമാൻ ബാഖവി വട്ടോളി, എം.പി അബ്ദുൽ മജീദ്, അബ്ദുസ്സലാം, സയ്യിദ് ശാഹുൽ ഹമീദ് അസ് ഹരി, ഹാരിസ് ബാഖവി കമ്പളക്കാട്, ശംസീർ ഫൈസി, സഈദ് പൊന്മള സംബന്ധിച്ചു. മാനേജർ സി.പി അശ്റഫ് ഫൈസി സ്വാഗതവും ജുനൈദ് ബാഖവി നന്ദിയും പറഞ്ഞു