Peruvayal News

Peruvayal News

ഷാജൻ സ്മാരക പുരസ്കാരം ആയിഷ സമീഹയ്ക്ക് നൽകി.

ഷാജൻ സ്മാരക പുരസ്കാരം ആയിഷ സമീഹയ്ക്ക് നൽകി.


ഷാജൻ സ്മാരക പുരസ്കാരം ആയിഷ സമീഹയ്ക്ക് നൽകി.

ചെറുവണ്ണൂർ ശങ്കർ സ്റ്റുഡിയോ ഉടമ പള്ളത്തിൽ ഷാജന്റെ സ്മരണയ്ക്കായി ഷാജൻ സൗഹൃദ വേദി ഏർപ്പെടുത്തിയ രണ്ടാമത് ഷാജൻ സ്മാരക പുരസ്കാരം ആയിഷ സമീഹയ്ക്ക് നൽകി. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ചെറുവണ്ണൂർ പത്മനാഭൻ സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. അകക്കാഴ്ചയുടെ ഉൾക്കരുത്തിൽ കരുത്തുതെളിയിച്ച അതുല്യ പ്രതിഭ ആയിഷ സമീഹ യ്ക്ക് ഭാനുപ്രകാശ് ഷാജൻ സ്മാരക പുരസ്കാരം കൈമാറി. അവാര്‍ഡ് തുകയായ പതിനായിരത്തി ഒന്ന് രൂപ രാജഗോപാൽ കുഴിപ്പള്ളി നല്‍കി. സൗഹൃദ വേദി പ്രസിഡണ്ട് കെ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. അജിത്കുമാർ പൊന്നേംപറമ്പത്ത്,  ,  കെ. അജിത് എന്നിവര്‍ അനുസ്മരണം നടത്തി സുരേഷ്.പി സ്വാഗതം പറഞ്ഞു.  പി. അനിൽ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live