തണൽ ചാരിറ്റി
നിർധനരായ 50 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി.
തണൽ ചാരിറ്റി
നിർധനരായ 50 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി.
തണൽ ചാരിറ്റി കുടുംബത്തിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ 50 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. കുറ്റി കടവിൽ വച്ച് നടന്ന പരിപാടിയിൽ 17 ഇനങ്ങൾ ഉൾപ്പെട്ട പച്ചക്കറി കിറ്റ് ആണ് നൽകിയത്. തണൽ പ്രസിഡണ്ട് പി.കെ മുനീറിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ടി ടി ഖാദർ , തണൽ കുടുംബാംഗങ്ങളായ
പി.ടി അബ്ദുറഹിമാൻ,
സെറീന ചെറൂപ്പ, ശമീറ മാവൂർ, റാഫി മാവൂർ,
ഷെല്ലി ചെറൂപ്പ, ജമാൽ ടി, അബ്ദുള്ള കൊയമ്പറ്റ, ശിഹാബ് എന്നിവർ പങ്കെുടുത്തു