ഭാഷകളോടുള്ള ചിറ്റമ്മ നയം സർക്കാർ അവസാനിപ്പിക്കണം.
സി പി ചെറിയ മുഹമ്മദ്.
ഭാഷകളോടുള്ള ചിറ്റമ്മ നയം സർക്കാർ അവസാനിപ്പിക്കണം.
സി പി ചെറിയ മുഹമ്മദ്.
ഭാഷകളോട് സർക്കാർ കാണിക്കുന്ന ചിറ്റമ്മ നയം സർക്കാർ അവസാനിപ്പിക്കണമെന്ന് സി.പി ചെറിയ മുഹമ്മദ് അപിപ്രായപ്പെട്ടു.. മുക്കം ഉപജില്ല കെ.എ.ടി.എഫ് സംഘടിപ്പിച്ച എ.ഇ.ഒ ഓഫീസ് ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ സൈനുൽ ആബിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എൻ.ഇ.പി യിൽ അറബി ഭാഷാ പ0നം ഉറപ്പാക്കുക..
സർവ്വീസിലുള്ള മുഴുവൻ അധ്യാപകരെയും കെ- ടെറ്റിൽ നിന്ന് ഒഴിവാക്കുക,
മുഴുവൻ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക,
എയ്ഡഡ് പാർട്ട് ടൈം അധ്യാപകർക്ക് പി.എഫ് അനുവദിക്കുക,
ഹയർ സെക്കണ്ടറിയിൽ ഭാഷാ പഠനത്തിന് എതിരെയുള്ള സർക്കുലർ പിൻവലിക്കുക,
അറബിക് സർവകലാശാല സ്ഥാപിക്കുക,
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കലാവധി ദീർഘിപ്പിക്കുക..... തുടങ്ങിയ വിവിധ തരം ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഷീദ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഹഖീം മാസ്റ്റർ കള്ളൻ തോട്, സീനത്ത് ടീച്ചർ, ഖൈറുന്നീസ ടീച്ചർ, ഷമീമ ടീച്ചർ, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു, സെക്രട്ടറി മജീദ് എള്ളങ്ങൽ സ്വാഗതവും ഹബീബു റഹ്മാൻ നന്ദിയും പറഞ്ഞു