ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ
ഉന്നത വിജയികളെ ആദരിച്ചു
ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ
ഉന്നത വിജയികളെ ആദരിച്ചു
ഫാറൂഖ് കോളേജ്:
ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈ വർഷം എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ഫാറൂഖ് കോളേജ് അസിസ്റ്റൻറ് പ്രിൻസിപ്പൽ പ്രൊഫ. ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.റിലീഫ് സെൽ പ്രസിഡണ്ട് കെ.കെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.രാമനാട്ടുകര മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കോയ ,സെക്രട്ടറി എം.കെ മുഹമ്മദലി,ട്രഷറർ പാച്ചീരി സൈതലവി, വൈസ് പ്രസിഡന്റ് വി.എം റസാഖ്,സെക്രട്ടറി ഉസ്മാൻ പാഞ്ചാള,ഡിവിഷൻ കൗൺസിലർ സി അബ്ദുൽ ഹമീദ്, കെ.പി അബ്ദുൽ അസീസ്,വി.എം ബഷീർ,എം.കെ അബ്ദുറഹ് മാൻ,എം ഷുക്കൂർ ,കെ.കെ മുജീബ് റഹ് മാൻ,വിദ്യാർത്ഥികളായ അനാമിക കെ, ലാഷിൻ അലി എന്നിവർ പ്രസംഗിച്ചു.