ഓമശ്ശേരി സഹകരണ ബാങ്ക് എ ടി എം ഉല്‍ഘാടനം ചെയ്‌തു
ഓമശ്ശേരി സഹകരണ ബാങ്ക് എ ടി എം ഉല്‍ഘാടനം ചെയ്‌തു
ഓമശ്ശേരി :
ഓമശ്ശേരി സര്‍വീസ് സഹകരണ ബേങ്കിന്റെ പ്രഥമ എ ടി എം കൗണ്ടര്‍ ഓമശ്ശേരിയില്‍ എം കെ മുനീര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്‌തു.
ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി അദ്ധ്യക്ഷത വഹിച്ചു.
എയ്സ് മണി നിയോ ബേങ്കിന്റെ സഹകരണത്തോടെ സ്ഥാപിച്ച ഹിറ്റാച്ചി വെെറ്റ്ലേബല്‍ എ ടി എം ആണ് പ്രവര്‍ത്തനക്ഷമമായത്. ഇരുപത്തി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ സഹകരണമേഖലയിലെ ആദ്യ വെെറ്റ്ലേബല്‍ എ ടി എം കൗണ്ടറില്‍ ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും തെരഞ്ഞെടുത്ത ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനുമുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി നാസര്‍, പി പി കുഞ്ഞായിന്‍, യുകെ ഹുസെെന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി വി സാദിഖ്, ഒ എം ശ്രീനിവാസന്‍, ഷഹന എസ് പി, എ കെ അബ്ദുള്ള, ബാങ്ക് ഡയറക്ടര്‍മാരായ കെ പി അയമ്മദ് കുട്ടി മാസ്റ്റര്‍, കെ എം കോമളവല്ലി, കെ മുഹമ്മദ്,അബ്ദുറഹിമാന്‍ , മന്‍സൂര്‍ തായമ്പ്ര, മാലിക് വെളിമണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് വെെസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി k P നൗഷാദ് നന്ദിയും പറഞ്ഞു.