വീടിന് മുകളിൽ തെങ്ങ് വീണു വീട്ടമ്മക്ക് പരിക്ക് പറ്റി
മാവൂർ:
ഞായറാഴ്ച്ച വൈകിട്ട് ഉണ്ടായ കാറ്റിൽ കുറ്റിക്കടവ് പുതിയേടത്ത് ഉസൈൻകുട്ടിയുടെ വീടിന് മുകളിൽ തെങ്ങ് വീണു ഉസൈൻകുട്ടിയുടെ ഭാര്യ സൈനബക്ക് തലക്ക് പരിക്ക് പറ്റുകയും
വീടിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകരുകയും ചെയ്തു.
സൈനബയെ മുക്കം കെ എം സി ടി ഹോസ്പിറ്റലിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് അയച്ചു
വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്