പ്രവൃത്തി പൂര്‍ത്തീകരിച്ച തദ്ദേശ റോഡുകള്‍ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഓണ്‍ലൈനായി
ഉദ്ഘാടനം ചെയ്തു
പ്രവൃത്തി പൂര്‍ത്തീകരിച്ച തദ്ദേശ റോഡുകള്‍ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഓണ്‍ലൈനായി
ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച ആയിരം തദ്ദേശ റോഡുകള്‍ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡുകള്‍ക്ക് തുക അനുവദിച്ചിരുന്നത്.
മാവൂർ ഗ്രാമപഞ്ചായത്തിലെ കരിങ്ങാഞ്ചേരി കമ്മലത്ത് മീത്തല്‍ റോഡ് ആയിരം റോഡുകൾ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 69 റോഡുകള്‍ക്കായി 10.35 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.
പി.ടി.എ റഹീം എം.എല്‍.എ ഫലകത്തിൻ്റെ അനാഛാദനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പര്‍ രജിത സത്യന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി രാരംപിലാക്കില്‍ സംസാരിച്ചു.