നന്മ ഫൗണ്ടേഷൻ മദ്രസ്സ അധ്യാപകർക്ക് സ്നേഹ കിറ്റുകൾ കൈമാറി
നന്മ ഫൗണ്ടേഷൻ മദ്രസ്സ അധ്യാപകർക്ക് സ്നേഹ കിറ്റുകൾ കൈമാറി
👁️🗨️ 11-09-2021
പെരുവയൽ:
സേവനപാതയിൽ മികച്ച മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ് നന്മ ഫൗണ്ടേഷൻ.
കോവിഡ് പ്രതിസന്ധി മൂലം ഒരുപാട് കുടുംബങ്ങൾ ഇന്ന് പ്രയാസം അനുഭവിക്കുന്നുണ്ട്.
മത-ഭൗതിക വിദ്യാഭ്യാസം നൽകുന്ന ഇത്തരം മദ്രസയിലെ അധ്യാപകരും കോവിഡ് പ്രതിസന്ധി മൂലം വളരെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
നന്മ ഫൗണ്ടേഷൻ ഓഫിസ് പരിസരത്ത് വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചെറിയ ചടങ്ങിൽ നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ ദാറുസ്സലാം മദ്രസ്സ പ്രസിഡൻ്റ്
കെ കെ മൊയ്തീന് കിറ്റുകൾ കൈമാറി.
ചടങ്ങിൽ സാബിത്ത് പെരുവയൽ,
മുനീർ പി കെ, ,അബു പെരുവയൽ, പെരുവയൽ മഹല്ല് ഖത്തീബ്, തുടങ്ങിയവർ സന്നിഹിതരായി