റാബിയ സയ്ഫി യുടെ കൊലപാതകം:
വനിത ലീഗ് പ്രതിഷേധിച്ചു.
റാബിയ സയ്ഫി യുടെ കൊലപാതകം:
വനിത ലീഗ് പ്രതിഷേധിച്ചു.
പെരുവയൽ:
ഡൽഹിയിൽ ക്രൂര ബലാൽസംഘത്തിനിരയായി കൊല്ലപ്പെട്ട റാബിയ സെയ്ഫിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വനിത ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമായി പെരുവയൽ പഞ്ചായത്ത് വനിത ലീഗ് നടത്തിയ പ്രതിഷേധം പെരുവയലിൽ നടന്നു
കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി സി.കെ ഫസീല ഉദ്ഘാടനം ചെയ്തു.
പോലീസ് ഉദ്യോഗസ്ഥയായ സ്ത്രീക്ക് പോലും മാന്യമായി ജീവിക്കാൻ കഴിയാത്ത രാജ്യത്ത് സാധാരണ സ്ത്രീകൾ എങ്ങനെയാണ് ജീവിക്കുകയെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തതാണ് അക്രമങ്ങൾ തുടർക്കഥയാകുന്നതെന്നും സി.കെ ഫസീല പറഞ്ഞു.
പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡന്റ് ആയിഷ അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിൻ്റ് സെക്രട്ടറി ബുഷറ സംസാരിച്ചു.