ഊർക്കടവ് ശാഖ ഗ്ലോബൽ കെഎംസിസി സംസം ലൈഫ് പദ്ധതി ഉത്ഘാടനം ചെയ്തു
ഊർക്കടവ് ശാഖ ഗ്ലോബൽ കെഎംസിസി സംസം ലൈഫ് പദ്ധതി ഉത്ഘാടനം ചെയ്തു
ഊർക്കടവ് ശാഖ ഗ്ലോബൽ കെഎംസിസിയുടെ ( മാവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ) നേതൃത്വത്തിൽ അതിന്റെ അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് അവർ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസത്തിനായി എത്തുന്ന സമയത്ത് അവർക്ക് ഒരു സ്ഥിരവരുമാനത്തിനുള്ള മാർഗം ഒരുക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിക്കുന്ന ദീർഘകാല സാമ്പത്തിക പദ്ധതിയായ സം സം ലൈഫ് പദ്ധതിയുടെ ആദ്യപടിയായി നടപ്പിലാക്കുന്ന.. പലിശരഹിത വായ്പയുടെ . ആദ്യവിഹിതം... കോവിഡ് പ്രോട്ടോകോൾ പ്രകാരം മാവൂർ എസ് ടി യു ഓഫീസിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വികെ റസാക്ക് ഗ്ലോബൽ കെഎംസിസി പ്രവർത്തകനായ ....എം പി അൻവറിനു കൈമാറി... മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ ചടങ്ങ് ഉത്ഘാടനം ചെയ്തു
ചടങ്ങിൽ ഗ്ലോബൽ കെഎംസിസി ട്രഷറർ ഷാഫി തായ്‌വാരം.. അധ്യക്ഷതവഹിച്ചു... പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ലത്തീഫ് മാസ്റ്റർ ഊർക്കടവ് സ്വാഗതം പറഞ്ഞു... പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിംഗ് പ്രസിഡന്റ് ആലിഹസ്സൻ സാഹിബ്... മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് കദീജ കരീം, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ്, ഷറഫുന്നീസ, ജനറൽ സെക്രട്ടറി വി കെ ശരീഫ, ട്രഷറർ മൈമൂന, ഊർക്കടവ് ശാഖാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി സലാം സാഹിബ് ഊർക്കടവ്., മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ മുനീർ ഊർക്കടവ് .. തുടങ്ങിയവർ നേരിട്ടും .. ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് റസാഖ് മാങ്കുടി, ജനറൽ സെക്രട്ടറി സലാം തറോൽ, പദ്ധതി ചെയർമാൻ അലി അക്ബർ തുടങ്ങിയവർ പ്രവാസ ലോകത്ത് നിന്ന് ഓൺലൈനായും ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സംസാരിച്ചു... ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡന്റ് അൻവർ ചിറ്റാരിക്കൽ നന്ദി ഭാഷണം നിർവഹിച്ചു